മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൊബൈല്‍ മോഷണം; യുവാക്കള്‍ പിടിയില്‍
Thursday, January 26, 2023 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോളജ് സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ​നി​ന്നും കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി. ന​രു​വാ​മൂ​ട് ഒ​ലു​പ്പു​ന​ട അ​നു ഭ​വ​നി​ല്‍ അ​നു (22), പ്രാ​വ​ച്ച​മ്പ​ലം ഇ​ട​യ്ക്കോ​ട് പാ​പ്പ​നി​യൂ​ര്‍ ല​ക്ഷം വീ​ട്ടി​ല്‍ ആ​ഷി​ക് (21) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെയാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ല്‍​നി​ന്നും മോ​ഷ​ണം ചെ​യ്തെ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളു​ടെ പേ​രി​ൽ കാ​ട്ടാ​ക്ക​ട, മ​ല​യി​ല്‍​കീ​ഴ്, ന​രു​വാ​മൂ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, അ​ടി​പി​ടി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ന്‍​സ് പെ​ക്ട​ര്‍ പി. ​ഹ​രി​ലാ​ലി​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ പ്ര​ശാ​ന്ത്, രാ​ജീ​വ്, അ​നി​ല്‍, എ​എ​സ്ഐ സാ​ദ​ത്ത് എ​സ്‌​സി​പി​ഒ ഷൈ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.