അ​മ്മ മ​രി​ച്ച​തി​നു പി​ന്നാ​ലെ മ​ക​ൻ ക​നാ​ലി​ൽ വീ​ണു മ​രി​ച്ചു
Sunday, January 29, 2023 12:42 AM IST
വി​ഴി​ഞ്ഞം: അ​മ്മ​യു​ടെ മ​ര​ണം ക​ഴി​ഞ്ഞ് പ​തി​നേ​ഴാം​നാ​ൾ മ​ക​ൻ സൈ​ക്കി​ളി​ൽ നി​ന്നു ക​നാ​ലി​ൽ വീ​ണ് മ​രി​ച്ചു. കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള മ​ന്നോ​ട്ടു​കോ​ണം എ​ൻ​കെ ഭ​വ​നി​ൽ പ​ര​മേ​ശ്വ​ര​ൻ ആ​ശാ​രി (55) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം പ​ര​മേ​ശ്വ​ര​ൻ ആ​ശാ​രി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: എം.​എ​ൻ. ല​തി​ക. മ​ക്ക​ൾ: നി​ധീ​ഷ്, നീ​തു. മ​രു​മ​ക​ൾ; സാ​ന്ദ്ര. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സ് എ​ടു​ത്തു.