നൂ​ലി​യ​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്: പ്ര​തി​ഷേ​ധം ശക്തം
Thursday, February 2, 2023 12:26 AM IST
വെ​ള്ള​റ​ട : ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ നൂ​ലി​യ​ത്തു​ള്ള പാ​റ​മ​ട​യി​ല്‍ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പ​ന​ച്ച​മൂ​ട്ടി​ല്‍ ത​മി​ഴ്നാ​ട് മാ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​ര്‍​വ​ക​ക്ഷി പ്ര​തി​ഷേ​ധ​യോ​ഗം മേ​ല്‍​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജ്ഞാ​ന​സു​ന്ദ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​പ്പോ​ള്‍ ഇ​വി​ടെ​യു​ള്ള ടാ​ര്‍ മി​ക്സിം​ഗ് പ്ലാ​ന്‍റ് മൂ​ലം പ്ര​ദേ​ശ​ത്ത് രോ​ഗ​ബാ​ധ കൂ​ടു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു കൂ​ടി വ​രു​ന്ന​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​കു​മെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.ഇ​വി​ടേ​ക്ക് എ​വി​ടെ​നി​ന്നു മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നാ​ലും ത​ട​യു​മെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പു ന​ല്‍​കി. ടാ​ര്‍ മി​ക്സിം​ഗ് പ്ലാ​ന്‍റും മാ​ലി​ന്യ പ്ലാ​ന്‍റും തു​ട​ങ്ങു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ സ്വ​കാ​ര്യ ലോ​ബി​ക​ള്‍​ക്ക് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.
മാ​ങ്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​ന്‍, മാ​ങ്കോ​ട് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലൈ​ല, ഷൈ​നി, വി​പി​ന്‍, ബി​ജു, അ​ഡ്വ. മൈ​ക്കി​ള്‍, സ്റ്റാ​ലി​ന്‍ ജോ​ണ്‍​സ്, സ​തീ​ഷ് ച​ന്ദ്ര​ന്‍, വി​ന്‍​സ​ന്‍റ്, സ്റ്റാ​ൻ​ലി ജോ​സ്, ശ​ശി​കു​മാ​ര്‍, ശി​ശു​പാ​ല​ന്‍, മേ​രി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.