ക​ന്യാ​രു​പാ​റ​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Thursday, February 2, 2023 12:27 AM IST
നെ​ടു​മ​ങ്ങാ​ട് : വേ​ന​ൽ ക​ടു​ത്ത​തോ​ടെ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ന്യാ​രു​പാ​റ, ചെ​ട്ടി​യാം​കു​ന്ന്, ആ​ലം​കോ​ട്, കൊ​റ്റാ​മ​ല കൊ​ങ്ങ​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന കൊ​റ്റാ​മ​ല​യി​ലെ ടാ​ങ്കി​ലേ​ക്ക് പ​മ്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് സ്ഥി​തി രൂ​ക്ഷ​മാ​യ​ത്.
അ​രു​വി​ക്ക​ര​യി​ൽ നി​ന്നും ക​ള​ത്ത​റ പ​മ്പ് ഹൗ​സി​ലേ​ക്കു വ​രു​ന്ന പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം പു​തി​യ ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കി​യി​ട്ടും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല.
ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ കൊ​ങ്ങ​ണം ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.