പ​ഠ​ന പ​രി​പോ​ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, February 2, 2023 11:41 PM IST
നെ​ടു​മ​ങ്ങാ​ട് : മീ​നാ​ങ്ക​ൽ ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ പ്ര​ത്യേ​ക പ​ഠ​ന പ​രി​പോ​ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി​ജു​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗോ​ത്ര വ​ർ​ഗ​മേ​ഖ​ല​യി​ലെ ആ​ദ്യ​സ്കൂ​ളാ​ണി​തെ​ന്നും ഈ ​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്കി മി​ക​ച്ച പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
​ഇം​ഗ്ലീ​ഷ്,മ​ല​യാ​ളം,ഹി​ന്ദി ഭാ​ഷ​ക​ളും ശാ​സ്ത്രം,ഗ​ണി​തം,ഐ​ടി,സാ​മൂ​ഹ്യ​ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ക്യാ​മ്പു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും ക്രീ​യേ​റ്റീ​വ് വ​ർ​ക്ക്ഷോ​പ്പു​ക​ളും സ​ഹ​വാ​സ ക്യാ​മ്പു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.​
ഇ​തി​ന് പു​റ​മേ ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ക്കും.​ഗോ​ത്ര വ​ർ​ഗ മേ​ഖ​ല​യു​ടെ അ​വ​സ്ഥാ പ​ഠ​ന​ത്തി​നും ക​മ്യൂ​ണി​റ്റി സ​ർ​വേ​യു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ​ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റി​ലെ സീ​നി​യ​ർ ല​ക്ച​റ​ർ ഡോ.​മെ​ഴ്സ് സ​ർ​വേ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ന​ട​ത്തി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​എം.​ഷാ​ജി,നെ​ടു​മ​ങ്ങാ​ട് ബി​പി​സി സി.​എ​സ്.​സൗ​മ്യ, റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ് മാ​ലി​നീ​ദേ​വി,ഹെ​ഡ്മി​സ്ട്ര​സ് വി.​എ​സ്.​ഷീ​ജ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്.​പ്രീ​ത​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.