മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​നു കേ​ടു വ​രു​ത്തി​യ​താ​യി പ​രാ​തി
Thursday, February 2, 2023 11:41 PM IST
വെ​ഞ്ഞാ​റ​മൂ​ട്: രാ​ത്രി​യി​ല്‍ പ​ണി സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​നു കേ​ടു​വ​രു​ത്തി​യ​താ​യി പ​രാ​തി. ക​രാ​റു​കാ​ര​നാ​യ കൂ​ന​ന്‍​വേ​ങ്ങ ഷെ​ര്‍​ളി ഭ​വ​നി​ല്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യ​ന്ത്ര​ത്തി​നാ​ണ് കേ​ടു​വ​രു​ത്തി​യ​ത്.
പു​ല്ല​മ്പാ​റ മു​ക്കു​ടി​ലി​ല്‍ തോ​ടി​ന്‍റെ ബ​ണ്ടു കെ​ട്ടു​ന്ന പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​ച്ച യ​ന്ത്രം രാ​ത്രി​യി​ല്‍ പ​ണി സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ട് പോ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഡ്രൈ​വ​ര്‍ എ​ത്തി​യ​പ്പോ​ള്‍ സ്റ്റി​യ​റിം​ഗ്, കേ​ബി​ളു​ക​ള്‍, ഗി​യ​ര്‍ എ​ന്നി​വ ന​ശി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മ​രാ​മ​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു ക​രാ​റു​കാ​ര​ന​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും ഉ​ട​മ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.