മലയാളി വൈദികന്റെ അറസ്റ്റ്: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപെടുന്നു
1264364
Thursday, February 2, 2023 11:43 PM IST
തിരുവനന്തപുരം: മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികനായ തിരുവനന്തപുരം നെല്ലിമൂട് സ്വദേശി ഫാ. പ്രസാദ് ദാസിന്റെ വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപെടുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര പറഞ്ഞു. ദേശീയ ന്യൂനപക്ഷകമ്മീഷൻ പാനൽബോർഡ് അംഗം ജോർജ് സെബാസ്റ്റ്യനും സിഎസ്ഐ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലവും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ധർണ നടത്തി
കിളിമാനൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ വിശദീകരിക്കുവാനായി സിപിഐ എം നഗരൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരൂർ ജംഗ്ഷനിൽ ധർണ സംഘടിപ്പിച്ചു. സിപിഎം ജില്ലാകമ്മറ്റിയംഗം ബി സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിയംഗം എം. ഷിബു അധ്യക്ഷനായി.
നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, ലോക്കൽ സെക്രട്ടറി ഡി. രജിത് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ഡിവൈഎഫ്ഐ നഗരൂർ മേഖലാകമ്മറ്റിയുടെ നേതൃത്വത്തിൽ ബിബിസി ഡോക്യു മെന്ററി പ്രദർശിപ്പിച്ചു.