നാ​വാ​യി​ക്കു​ളം റിം​ഗ് റോ​ഡ്: വി​വി​എ​ൽ​പി സ്കൂ​ളും ആ​ശു​പ​ത്രി​യും സം​ര​ക്ഷി​ക്കണം
Thursday, February 2, 2023 11:43 PM IST
കി​ളി​മാ​നൂ​ർ: വി​ഴി​ഞ്ഞം നാ​വാ​യി​ക്കു​ളം റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കു​ന്ന ചെ​ങ്കി​ക്കു​ന്ന് വി​വി​എ​ൽ​പി സ്കൂ​ളും കേ​ശ​വ​പു​രം ആ​ശു​പ​ത്രി​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടിഎ ​കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സ്കൂ​ളും, ആ​ശു​പ​ത്രി​യും റിം​ഗ് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പെ​ട്ടു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​സി. അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ​സ്. സ​ബീ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റ​ർ എ.​ആ​ർ. ഷ​മീം മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. എം.​ ജെ. അ​നൂ​പ്, പി.​എ. സാ​ജ​ൻ, പി. ​വി​ജ​യ​കു​മാ​രി, കെ.​എ​സ്. അ​ഭി​ലാ​ഷ്, ജി.​എ​ൽ. ലാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. അ​ജീ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​കെ. സൂ​ര്യ​കാ​ന്തി ന​ന്ദി​യും പ​റ​ഞ്ഞു.