വാ​ര്‍​ഡ് മെ​മ്പ​റു​ടെ ഭ​ര്‍​ത്താ​വിനു മർദനമേറ്റു
Friday, February 3, 2023 11:55 PM IST
പാ​റ​ശാ​ല: ചെ​റു​വാ​ര​കോ​ണം വാ​ര്‍​ഡ് മെ​മ്പ​റു​ടെ ഭ​ർ​ത്താ​വി​നു മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. മെ​ന്പ​ർ സു​ധാ​മ​ണി​യു​ടെ ഭ​ര്‍​ത്താ​വ് വി​ന്‍​സ​റി‍ (60) നെ​യാ​ണ് അ​യ​ല്‍​വാ​സി മ​ര്‍​ദി​ച്ച​ത്. വി​ന്‍​സ​ര്‍ ഇ​പ്പോ​ള്‍ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വാ​ര്‍​ഡി​ലെ ന​ട​പ്പാ​ത നി​ർ​മി​ച്ച​ശേ​ഷം ക​രാ​റു​കാ​ര​ന്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി ത​ട​സം പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന വാ​ർ​ഡ് മെ​മ്പ​ര്‍ ഇ​ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ അ​യ​ല്‍​വാ​സി വാ​ര്‍​ഡ് മെ​മ്പ​റെ​യും, ഭ​ര്‍​ത്താ​വ് വി​ന്‍​സ​റെ​യും, മ​ര്‍​ദി​ക്കു​ക​യും പി​ടി​വ​ലി​ക്കി​ടെ വി​ന്‍​സ​റി​നു പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം അ​യ​ല്‍​വാ​സി സ്ഥ​ല​ത്തു​നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ വീ​ണ്ടും മെ​മ്പ​റു​ടെ വീ​ട്ടി​ലെ​ത്തി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഗേ​റ്റും ന​ശി​പ്പി​ച്ച​ശേ​ഷം അ​ക്ര​മി​യാ​യ അ​യ​ല്‍​വാ​സി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. വി​ന്‍​സ​റെ മ​ര്‍​ദി​ച്ച അ​യ​ല്‍​വാ​സി​ക്കു ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു ചെ​റു​വാ​ര​കോ​ണം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ്് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​വാ​ന്‍ അ​വ​സ​രം ന​ല്‍​കാ​ത്ത​തി​ലു​ള്ള ​വൈ​രാ​ഗ്യം​മൂ​ലം പ്ര​ശ്ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​റ​ശാ​ല പോ​ലീ​സ് മെ​മ്പ​റു​ടെ വീ​ട്ടി​ലെ​ത്തി സ്ഥ​ലം പ​രി​ശോ​ധി​ച്ചു.