വൈഗ 2023 :രജിസ്ട്രേഷൻ തുടങ്ങി
1264931
Saturday, February 4, 2023 11:35 PM IST
തിരുവനന്തപുരം: കേരളസർക്കാർ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023 ന്റെ ഭാഗമായുള്ള ഡിപിആർ ശില്പശാലയുടെ രജിസ്ട്രേഷൻ തുടങ്ങി. കാർഷിക സംരംഭകരാകാൻ തയാറെടുക്കുന്നവർക്ക് കാഴ്ചപ്പാട് വികസിപ്പിക്കാൻ ലക്ഷ്യമിട്ട് 15 ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. എസ്എഫ്എസി നയിക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് നിക്ഷേപകൻ അല്ലെങ്കിൽ സ്വയംസംരംഭക ബിസിനസിസ് എന്നിവയെക്കുറിച്ച് മനസിലാക്കാൻ ശില്പശാല അവസരമൊരുക്കും. പ്രോജക്ട് റിപ്പോർട്ട്, പ്രോജക്ട് ഗ്രാന്റ്, സബ്സിഡി സഹായങ്ങൾ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ ശില്പശാലയിൽ ലഭിക്കും. താല്പര്യമുള്ളവർ www.vaigakerala.com എന്ന വെബ്സൈറ്റിൽ 10 ന് മുൻപായി രജിസ്റ്റർ ചെയ്യണം.