മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Tuesday, March 21, 2023 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ട​ച്ചു പൂ​ട്ടി​യ കോ​ഴി​ക്കോ​ട് കോ​മ​ൺ​വെ​ൽ​ത്ത് വീ​വിം​ഗ് ഫാ​ക്ട​റി ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​വും സു​പ്രീം​കോ​ട​തി വി​ധി​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോം ​ട്ര​സ്റ്റി​ലെ തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ്ര​തി​ഷേ​ധം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കെ.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഫാ​ക്ട​റി​യി​ലെ അ​ന​ധി​കൃ​ത ഭൂ​മി ക​യ്യേ​റ്റം ത​ട​യ​ണ​മെ​ന്നും സ്വ​ത്തു​ക്ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ഡി​സി​സി​പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ,വി.​ജെ.​ജോ​സ​ഫ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.