മു​ല​യ​ൻ​താ​ന്നി ക്ഷേ​ത്രം വാ​ർ​ഷി​കോ​ത്സ​വം
Friday, March 24, 2023 11:26 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നെ​ല്ലി​മൂ​ട് മു​ല​യ​ൻ​താ​ന്നി ദേ​വി ക്ഷേ​ത്ര വാ​ർ​ഷി​കോ​ത്സ​വം ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ 10.40 നാ​ണ് തൃ​ക്കൊ​ടി​യേ​റ്റ്. 11.15 ന് ​കാ​പ്പു​കെ​ട്ടി കു​ടി​യി​രു​ത്ത്, 11.50 ന് ​തി​രു​മു​ടി പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പ്. വൈ​കു​ന്നേ​രം ആ​റി​ന് വാ​ര്‍​ഷി​ക മ​ഹോ​ത്സ​വ​വും മ​ത​പാ​ഠ​ശാ​ല വാ​ര്‍​ഷി​ക​വും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​പൊ​ന്ന​യ്യ​ൻ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ന​ൻ മു​ഖ്യാ​തി​ഥി​യാ​കും. നാ​ളെ രാ​വി​ലെ പ​ത്തി​ന് ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ര്‍ എ​ക്സൈ​സ് സി​ഐ ഷാ​ജ​ഹാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.30ന് ​ഇ​ന്‍റ​ര്‍ സ്കൂ​ള്‍ ക്വി​സ് മ​ത്സ​രം ഫൈ​ന​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ജ​ന സം​ഘം, മാ​തൃ​സം​ഘം എ​ന്നി​വ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം ഡോ.​ബി. സു​ഗീ​ത​യും 27 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ര​ക്ത​ദാ​ന ക്യാ​മ്പും ആ​രോ​ഗ്യ സെ​മി​നാ​റും അ​ഡ്വ. എം. ​വി​ൻസ​ന്‍റ് എം​എ​ൽഎയും ​വൈ​കു​ന്നേ​രം 4.30 ന് ​അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ​സേ​വാ സം​ഘം നെ​ല്ലി​മൂ​ട് ശാ​ഖാ വാ​ര്‍​ഷി​കം അ​വി​ട്ടം തി​രു​നാ​ള്‍ ആ​ദി​ത്യ​വ​ര്‍​മ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. 28 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ആ​ൻ​സ​ല​ൻ എംഎ​ൽഎ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. 29ന് 9.20​ന് പൊ​ങ്കാ​ല. വൈ​കു​ന്നേ​രം 5.30ന് ​നെ​ല്ലി​മൂ​ട് ജം​ഗ്ഷ​നി​ല്‍ ക​ളം​കാ​വ​ല്‍. രാ​ത്രി പ​ത്തി​ന് ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ തേ​രു​വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്. 30ന് ​രാ​വി​ലെ 9.30ന് ​ഹ​രി​വ​രാ​സ​നം ശ​താ​ബ്ദി ആ​ഘോ​ഷം സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ര​വി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ഡോ. എം.​എ സി​ദ്ദീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കും​ഭം, കു​ത്തി​യോ​ട്ടം, താ​ല​പ്പൊ​ലി. രാ​ത്രി 11.30 ന് ​ഗു​രു​സി, കാ​പ്പ​റു​ക്ക​ല്‍, ആ​റാ​ട്ട്.