കാറിടിച്ച് റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
1281650
Tuesday, March 28, 2023 12:06 AM IST
വെഞ്ഞാറമൂട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
ഇന്നലെ രാവിലെ അഞ്ചിന് ആലന്തറ പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്.
തമിഴ്നാട്ടിൽ നിന്ന് പന്തളത്തേക്ക് ജോലിക്കായി പോവുകയായിരുന്ന കൃഷ്ണകുമാറും സുഹൃത്തുക്കളും.
കെട്ടിട നിർമാണ തൊഴിലാളിയായ കൃഷ്ണകുമാർ ഞായറാഴ്ച രാത്രിയാണ് നാഗർകോവിലിൽ നിന്നും തിരിച്ചത്.
വെഞ്ഞാറമൂട് ആലന്തറ പെട്രോൾ പമ്പിന് സമീപമുള്ള ചായക്കടയിൽ കയറിയതിനുശേഷം തിരിച്ചു വാഹനത്തിലേക്ക് കയറാൻ പോകുന്ന സമയത്ത് വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ ശരീരത്തിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ കയറി ഇറങ്ങുകയായിരുന്നു.