ക്രിസ്തീയ കൂട്ടായ്മ കുരിശിന്റെ വഴി സംഘടിപ്പിച്ചു
1281665
Tuesday, March 28, 2023 12:09 AM IST
വിതുര : വിതുര ക്രിസ്തീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി. കൊപ്പം ആൾ സെയിന്റ്സ് ദൈവാലയത്തിൽനിന്നും ആരംഭിച്ച കുരിശിന്റെ വഴി തേവിയോട് ദൈവപരിപാലന ദൈവാലയത്തിൽ സമാപിച്ചു.
നിരവധി വിശ്വാസികൾ പങ്കെടുത്തു.തുടർന്ന് ഫാ. മോബൻ ചൂരവടി പീഢാനുഭവ സന്ദേശം നൽകി. കുരിശിന്റെ വഴിക്ക് ഫാ. റോബിൻ ചക്കാലക്കൽ, ഫാ. റോബിൻ വേങ്ങാശേരി, ഫാ. ലിനോ കുര്യൻ, ഫാ. തോമസ്, ഫാ. അനിൽ, വിവിധ ദൈവാലയങ്ങളിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കുരിശിന്റെ വഴിയിൽ കെ സിവൈഎം കാൽവരി യൂണിറ്റിലെ യുവജനങ്ങൾ അവതരിപ്പിച്ച ക്രിസ്തുവിന്റെ പീഢാസഹന ദൃശ്യവിഷ് കാരം വിശ്വാസികൾക്ക് പുതിയൊരു അനുഭവമായിരുന്നു.