കൈ​ത​ക്കാ​ട് - കൊ​ടി​തൂ​ക്കി കു​ടി​വെ​ള്ള പ​ദ്ധ​തി ഉദ്ഘാടനം
Wednesday, March 29, 2023 12:18 AM IST
നെ​ടു​മ​ങ്ങാ​ട്: ചീ​രാ​ണി​ക്ക​ര, അ​ര​ശും​മൂ​ട്, മ​ഞ്ഞ​പ്പാ​റ, ഒ​റ്റ​ക്കൊ​മ്പ്, കൊ​ടി​തൂ​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി നി​ർ​മിച്ച കൈ​ത​ക്കാ​ട് - കൊ​ടി​തൂ​ക്കി കു​ടി​വെ​ള്ള പ​ദ്ധ​തി മ​ന്ത്രി ജി.ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും പ​രി​ധി​യി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 221 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. തേ​ക്ക​ട - ചീ​രാ​ണി​ക്ക​ര റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു മൂ​ന്നുകോ​ടി രൂ​പ​യും ചി​റ​ത്ത​ല​യ്ക്ക​ൽ - മ​ദ​പു​രം റോ​ഡി​നു ര​ണ്ടു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൊ​ടി​തൂ​ക്കി​യി​ൽ നി​ർ​മി​ച്ച 40,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കി​ൽനി​ന്നും ആ​റ​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വി​ത​ര​ണ കു​ഴ​ലു​ക​ൾ സ്ഥാ​പി​ച്ച് 115 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ച്ചി​രു​ന്ന പ്ര​ദേ​ശ​ത്തേ​ക്കാ​ണ് കു​ടി​വെ​ള്ള​മെ​ത്തി​യി​രി​ക്കു​ന്ന​ത്. വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ ജി.​ അം​ബി​ക, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.