അറിവിന്റെ ജനാധിപത്യവത്കരണം അനിവാര്യം: ഷാജി എൻ. കരുൺ
1282735
Friday, March 31, 2023 12:10 AM IST
തിരുവനന്തപുരം: അറിവിന്റെ ജനാധിപത്യവത്കരണത്തിനു മൂർത്തമായ ഇടപെടലുകളുണ്ടാവണമെന്ന് ഷാജി എൻ. കരുൺ അഭിപ്രായപ്പെട്ടു. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി സമാപനപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനികം എന്ന ജേർണലിന്റെ ആദ്യപതിപ്പ് ഡോ. ജോർജ് ഓണക്കൂറിനു നൽകി പ്രകാശിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷതവഹിച്ചു. വൈജ്ഞാനികം ജേർണൽ പരിചയം ലക്കം എഡിറ്റർ എസ്. രാജലക്ഷ്മി നിർവഹിച്ചു.
ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഡോ. എം.ആർ. തമ്പാൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, ഭരണസമിതി അംഗം ഡോ. ബിച്ചു എക്സ് മലയിൽ എന്നിവർ പ്രസംഗിച്ചു. ആർ. അനിരുദ്ധൻ സ്വാഗതവും എസ്. ജലജകുമാരി നന്ദിയും പറഞ്ഞു.