നെടുമങ്ങാട്: നികുതി വർധനയ്ക്കെതിരെ യുഡിഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു .നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നിന്നും പന്തം കൊളുത്തി പ്രകടനമായി നഗരസഭയക്കു മുന്നിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ.മഹേഷ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു.
മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂഴി ജംഗ്ഷനിൽ പകൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ, ഡിസിസി മെമ്പർ കെ. ശേഖരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം വേങ്കവിള സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വെഞ്ഞാറമൂട് : കോൺഗ്രസ് തേമ്പാമൂട് പുല്ലമ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തേമ്പാംമൂട്ടിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ് നേതാക്കളായ ഇ.എ. അസീസ്, കെ.രമേശൻ നായർ , എസ് എം.ബഷീർ, സുഹ്റാ സലിം എന്നിവർ നേതൃത്വം നൽകി .
വെള്ളറട: വെള്ളറടയിൽ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പകല്‍ പന്തം കൊളുത്തി പ്രകടനം നടത്തി. വെള്ളറട ജംഗ്ഷനില്‍ നടന്ന പ്രതിഷേധത്തിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍ ഉദ്ഘാടനംനിര്‍വഹിച്ചു.ആനി പ്രസാദ് ബ്ലോക്ക് നമ്പര്‍, അഡ്വ. ഡി രാജു, മുട്ടച്ചല്‍ സിവിന് തുടങ്ങിയവർ പങ്കെടുത്തു.
കാട്ടാക്കട: യുഡിഎഫ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലമുക്ക് മുതൽ പൂവച്ചൽ അമ്പലം ജംഗ്ഷൻ വരെ പ്രതിഷേധ ജാഥ നടത്തി. തുടർന്ന് നടന്ന യോഗം കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴിയുടെ അധ്യക്ഷതയിൽ അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ, പൂവച്ചൽ ഫൈസ്, ഷമീർ പൂവച്ചൽ എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞം: കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റി വിഴിഞ്ഞം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡിസിസി മെമ്പർ മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് വിഴിഞ്ഞം എ.സിദ്ദീഖ് സെക്രട്ടറിമാരായ സക്കീർഹുസൈൻ, സ്റ്റാലിൻ ഹെഡ്ഗർ തുടങ്ങിയവർ പങ്കെടുത്തു.യുഡിഎഫ് പൂവാർ മണ്ഡലം കമ്മിറ്റി പൂവാർ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി പി. കെ .സാംദേവ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എസ്. മുരുകൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എസ്. ഷിനു , ഷാഹുൽഹമീദ്, ഡി. സാജൻ തുടങ്ങിയവർ പങ്കെടുത്തു.
ബാലരാമപുരം : യുഡിഎഫ് ബാലരാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പകൽപ്പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് ചെയർമാനും കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റുമായ എ.എം.സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി അംഗം വിൻസന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഹുമയൂൺ കബീർ മുഖ്യപ്രഭാഷണം നടത്തി. സിഎംപി ജില്ല കമ്മറ്റി അംഗം നിസ്തർ , കേരളാ കോൺഗ്രസ് അംഗം ബാദുഷ, എ. അർഷാദ്, എച്ച് .സബാഹ്, ആർ.തങ്കരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.