വ​യോ​ധി​ക ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Thursday, June 1, 2023 2:13 AM IST
പേ​രൂ​ര്‍​ക്ക​ട: വ​യോ​ധി​ക ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല പാ​റോ​ട്ടു​കോ​ണം സ്നേ​ഹ ജം​ഗ്ഷ​ന്‍ പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ പു​ഷ്പാം​ഗ​ദ​ന്‍ (85), ഭാ​ര്യ ശാ​ന്ത​മ്മ (82) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് വീ​ടി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ഷ്പാം​ഗ​ദ​നെ മു​റി​ക്കു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലും ശാ​ന്ത​മ്മ​യെ ക​ട്ടി​ലി​ല്‍​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം ഇ​വ​രു​ടെ ത​ല​യ്ക്ക​രി​കി​ല്‍ മു​റി​വു ക​ണ്ടെ​ത്തി​യ​ത് ദു​രൂ​ഹ​ത​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ട്ടു​മ​ണി​യാ​യി​ട്ടും വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​താ​യ​തോ​ടെ ജോ​ലി​ക്കാ​രി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ .