ആ​ല​ന്ത​റ എ​ൽ​പി സ്കൂ​ളി​ൽ വ​ർ​ണ്ണ​ക്കൂ​ടാ​രം തു​റ​ന്നു
Saturday, June 10, 2023 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട് : സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ എ​ൽ​പി സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ വ​ർ​ണ്ണ കൂ​ടാ​രം മാ​തൃ​ക പ്രീ​പ്രൈ​മ​റി ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സം അ​നു​ഭ​വ​മാ​ക്കാ​നു​ള്ള മാ​തൃ​കാ​പ​ര​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ലൂ​ടെ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ളെ ഉ​യ​ർ​ത്തി​യെ​ടു​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
നാ​ല് ക്ലാ​സ് മു​റി​ക​ളും സ്കൂ​ളി​ന്‍റെ പ​രി​സ​ര​വും കി​ണ​റു​ക​ളും കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ശി​ശു സൗ​ഹൃ​ദ​മാ​ണ്. ഭാ​ഷാ​യി​ടം, വ​ര​യി​ടം, ഗ​ണി​ത​യി​ടം, കു​ഞ്ഞ​ര​ങ്ങ്, ആ​ട്ട​വും പാ​ട്ടും, ഇ​ഇ​ടം, ശാ​സ്ത്ര​യി​ടം, അ​കം ക​ളി​യി​ടം, പു​റം ക​ളി​യി​ടം, ഹ​രി​ത​യി​ടം, സെ​ൻ​സ​റി ഇ​ടം (പ​ഞ്ചേ​ന്ദ്രി​യ ഇ​ടം ) ക​ര​കൗ​ശ​ല​യി​ടം, നി​ർ​മാ​ണ​യി​ടം എ​ന്നി​ങ്ങ​നെ 13 ഇ​ട​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​ഭൗ​തി​ക വ​ള​ർ​ച്ച​യ്ക്കാ​യി വി​ദ്യാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രീ ​പ്രൈ​മ​റി ക്ലാ​സ് മു​റി​ക​ളു​ടെ മു​ൻ​വ​ശ​ത്താ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ ക​മാ​ന​വും ക​ളി​യി​ട​വും അ​തി​നോ​ട് ചേ​ർ​ന്ന ചെ​റി​യ കൃ​ത്രി​മ വെ​ള്ള​ച്ചാ​ട്ട​വും കു​ട്ടി​ക​ൾ​ക്ക് ഒ​രേ​പോ​ലെ വി​നോ​ദ​വും വി​ജ്ഞാ​ന​വും ന​ൽ​കു​ന്ന​വ​യാ​ണ്. 10 ല​ക്ഷം രൂ​പ​യാ​ണ് വ​ർ​ണ്ണ​ക്കൂ​ടാ​രം പ​ദ്ധ​തി​യ്ക്കാ​യി അ​നു​വ​ദി​ച്ച​ത്.​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ.​എ​സ്.​പു​ഷ്പ കു​മാ​രി ,എ​സ്എ​സ്കെ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ് എ​ന്നി​വ​ർ പങ്കെടുത്തു.