കാൽവഴുതി കി​ണ​റ്റി​ല്‍വീ​ണു ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Sunday, September 24, 2023 11:47 PM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഗൃ​ഹ​നാ​ഥ​ന്‍ കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. കു​മാ​ര​പു​രം ചെ​ട്ടി​ക്കു​ന്ന് കു​ഴി​വി​ള വീ​ട്ടി​ല്‍ റോ​ബി​ന്‍​സ് (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അഞ്ചോടെയാ​യി​രുന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റി​നോ​ടു ചേ​ര്‍​ന്നു​ള്ള ഉ​യ​രം കൂ​ടി​യ തേ​രിഭാ​ഗ​ത്തുനി​ന്നും കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ചാ​ക്ക ഫ​യ​ര്‍ഫോ​ഴ്‌​സി​ല്‍ വീട്ടുകാർ വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘമെ​ത്തി റോ​ബി​ന്‍​സി​നെ പു​റ​ത്തെ​ടു​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.