ന​വ​കേ​ര​ള സ​ദ​സ്‌​: ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ം മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് തു​ട​ക്കം
Monday, December 4, 2023 1:21 AM IST
തി​രു​വ​ന​ന്ത​പു​രം: ​ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ക​രി​ക്ക​കം സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ.​തോ​മ​സ് മാ​ത്യു ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ കേ​ര​ള​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ചെ​റു​വ​യ്ക്ക​ൽ, ഞാ​ണ്ടൂ​ർ​ക്കോ​ണം, ഉ​ള്ളൂ​ർ, ക​രി​ക്ക​കം, ക​ട​കം​പ​ള്ളി, ആ​ക്കു​ളം, ആ​റ്റി​പ്ര വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ആ​ദ്യ ഘ​ട്ട മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ഡെ​ന്‍റ ൽ ​കോ​ളേ​ജ്, സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി, പു​ല​യ​നാ​ർ​കോ​ട്ട നെ​ഞ്ച് രോ​ഗാ​ശു​പ​ത്രി, പു​ല​യ​നാ​ർ​കോ​ട്ട ഡ​യ​ബ​റ്റി​ക് സെ​ന്‍റ​ർ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും കിം​സ്, അ​ന​ന്ത​പു​രി, ടി​എ​സ്‌​സി, സി​എ​സ്ഐ മി​ഷ​ൻ, ജി.​ജി. ഹോ​സ്പി​റ്റ​ൽ, ദി​വ്യ​പ്ര​ഭ, ചൈ​ത​ന്യ, വാ​സ​ൻ ഐ ​കെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.


ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ​പീ​ഡി​ക്, പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, ത്വ​ക്ക് രോ​ഗം, നേ​ത്ര രോ​ഗ​ങ്ങ​ൾ, കാ​ഴ്ച പ​രി​ശോ​ധ​ന, ര​ക്ത പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം ക്യാ​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്നു. സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. 10ന് ​ക​ഴ​ക്കൂ​ട്ടം, ച​ന്ത​വി​ള, കാ​ട്ടാ​യി​ക്കോ​ണം, ശ്രീ​കാ​ര്യം, കു​ള​ത്തൂ​ർ, പൗ​ണ്ട്ക​ട​വ്, പ​ള്ളി​ത്തു​റ വാ​ർ​ഡു​ക​ളി​ലും ഡി​സം​ബ​ർ 17ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ്, നാ​ലാ​ഞ്ചി​റ, ഇ​ട​വ​ക്കോ​ട്, ചെ​ല്ല​മം​ഗ​ലം, ചെ​മ്പ​ഴ​ന്തി, പൗ​ഡി​ക്കോ​ണം, മ​ണ്ണ​ന്ത​ല, അ​ണ​മു​ഖം വാ​ർ​ഡു​ക​ളി​ലും ക്യാ​മ്പ് ന​ട​ത്തും.

മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ന​റ്റ് ജെ. ​മോ​റി​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ള സ​ദ​സ് മെ​ഡി​ക്ക​ൽ സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ല്ല​റ മ​ധു, സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​അ​ൽ​ത്താ​ഫ്, എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്. ബി​ന്ദു, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ബീ​ന, സം​ഘാ​ട​ക സ​മി​തി ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​സ്.​പി. ദീ​പ​ക്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഗീ​ത, ഡോ ​ശ്രീ​ദേ​വി എ​ന്നി​വ​രും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.