പാ​ള​യം മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ്ര​തീ​കം: അ​ശ്വ​തി​ തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ഭാ​യി
Monday, December 4, 2023 1:21 AM IST
തി​രു​വ​ന​ന്ത​പു​രം: നൂ​റ്റാ​ണ്ടു​ക​ൾ പാ​ര​ന്പ​ര്യ​മു​ള്ള സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രോപ്പൊ​ലീ​റ്റ​ൻ ക​ത്തീ​ഡ്ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന പാ​ള​യം ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നു തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി​തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യി.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ 150-ാം വാ​ർ​ഷി​ക സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ​്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​ട്ടി​ക്കാ​ല​ത്ത് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്പോ​ൾ പാ​ള​യം പ​ള്ളി കൗ​തു​ക​ത്തോ​ടെ ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു.

പ​ള്ളിയിലെ ഒ​രു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ഇ​ത് ക്രി​സ്മ​സ് കാ​ല​മാ​ണ്. കു​ഞ്ഞു​നാ​ളി​ൽ ക​രോ​ൾ സം​ഘ​ങ്ങ​ൾ കൊ​ട്ടാ​ര​ത്തി​ലെ​ത്തു​ക​യും​ വ​ലി​യ മെ​ഴു​കു​തി​രി​ക​ൾ ന​ല്കു​ക യും ചെയ്തത് ഓ​ർ​മയി​ലു​ണ്ട്. കൊ​ട്ടാ​ര​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ചോ​ക്ലേ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​തും ഓ​ർ​ക്കു​ന്നു. ഓ​രോ സ​മു​ദാ​യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്‍റെ നന്മയു​ടെ ചാ​ല​ക​ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഗൗ​രി ല​ക്ഷ്മി​ഭാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വാ​ല​യം ഒ​രു ത​ണ​ൽ മ​ര​മാ​ണെ​ന്നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് ജെ. നെ​റ്റോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വ​ലി​യ അ​നു​ഭ​വം സം​ഭാ​വ​നചെ​യ്ത ദേ​വാ​ല​യ​മാ​ണ് പാ​ള​യം പ​ള്ളി​യെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​മ​രി​റ്റ​സ് ആ​ർ​ച്ച് ബി​ഷ​പ് ഡോ.​ എം. സൂ​സ​പാ​ക്യം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി. മോ​ണ്‍.​ ഇ.​വി​ൽ​ഫ്ര​ഡ്, മോ​ണ്‍. സി. ​ജോ​സ​ഫ്, പാ​ള​യം ഇ​മാം വി.​പി. സു​ഹൈ​ബ് മൗ​ല​വി, കൊ​ല്ലം തു​ള​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.