അ​രു​വി​ക്ക​ര -വെ​ള്ള​നാ​ട് റോ​ഡ് ത​ക​ർ​ന്നു
Monday, December 4, 2023 1:21 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര- വെ​ള്ള​നാ​ട് റോ​ഡ് ത​ക​ർ​ന്നു. അ​രു​വി​ക്ക​ര ജ​ല​സം​ഭ​ര​ണി മു​ത​ൽ കു​ള​ക്കോ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണം ത​ക​ർ​ന്ന​ത്. റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി വ​ശ​ങ്ങ​ളി​ൽ മെ​റ്റ​ലു​ക​ൾ ഇ​റ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​യ എ​ന്നി​ട്ടും പ​ണി ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ലു​ക​ളാ​ക​ട്ടെ ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യി തീ​ർ​ന്നു. നി​ത്യേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

അ​രു​വി​ക്ക​ര മു​ത​ൽ റോ​ഡി​ൽ വ​ൻ​കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മെ​റ്റ​ലു​ക​ളി​ള​കി രൂ​പ​പ്പെ​ട്ട കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് പ​തി​വാ​കു​ന്നു. ശാ​ന്തി​ന​ഗ​ർ, ശ​ങ്ക​ര​മു​ഖം എ​ൽ​പി സ്കൂ​ളി​നു സ​മീ​പം, ക​ണ്ണേ​റ്റു​ന​ട ജം​ഗ്ഷ​ൻ, വാ​ളി​യ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണ്. മെ​റ്റ​ലു​ക​ളി​ള​കി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന റോ​ഡി​ൽ ബൈ​ക്കു​ക​ൾ തെ​ന്നി​വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി.

റോ​ഡി​ലേ ന​ടു​വി​ലെ കു​ഴി​ക​ൾ കാ​ര​ണം എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം. വെ​ള്ള​നാ​ട്ടി​ൽ നി​ന്നും അ​രു​വി​ക്ക​ര, വ​ട്ടി​യൂ​ർ​ക്കാ​വ്, പേ​രൂ​ർ​ക്ക​ട, ക​ര​കു​ളം, വ​ഴ​യി​ല, കാ​ച്ചാ​ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഏ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.

അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​വും അ​മി​ത​ഭാ​രം ക​യ​റ്റി​യ ടി​പ്പ​റു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റോ​ഡി​ന്‍റെ ശോ​ച‍്യാ​വ​സ്ഥ​കാ​ര​ണം പ്ര​ദേ​ശ​ത്ത് സ​ർ​വീ​സ് ന​ട​ത്താ​ൻ ഓ​ട്ടോ ടാ​ക്സി ജീ​വ​ന​ക്കാ​ർ വി​സ​മ​തി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​ശ്ന​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ