എം.​എ. ബേ​ബി കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക മു​ഖ​ം: അ​ടൂ​ർ
Monday, December 4, 2023 1:21 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക മു​ഖ​മാ​ണ് എം. ​എ. ബേ​ബി​യെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. ഇ.​കെ. നാ​യ​നാ​ർ സ​ർ​ക്കാ​രി​ന്‍റെ മാ​ന​വീ​യം പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​പെ​ടു​ത്തി​യ തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം​വീ​ഥി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ എം.​എ. ബേ​ബി​യെ ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​സം​ഗ​മ​ത്തി​ന്‍റെ വേ​ദി​യാ​ണ് മാ​ന​വീ​യം​വീ​ഥി​യെ​ന്നും എ​ല്ലാ​വ​രും സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ഇ​ട​പെ​ടു​ന്ന ഇ​ട​മാ​യി​രി​ക്കം ഇ​വി ട​മെ​ന്നും അ​തി​നെ ന​ശി​പ്പി​ക്ക​രു​തെ​ന്നും എം.​എ. ബേ​ബി പ​റ​ഞ്ഞു. എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ണ്ട് കൂ​ട്ടാ​യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഇ​ട​മാ​ക്കി മാ​ന​വീ​യം​വീ​ഥി​യെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​ന​വീ​യം​വീ​ഥി​യു​ടെ നാ​മ​ക​ര​ണം ചെ​യ്ത അ​ന്ന​ത്തെ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​റി​നെ​യും അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ സ​മ്മേ​ള​ന​ത്തി​ലെ വി​ശി​ഷ്ടാ​തി​ഥി വൈ​ദ്യ ബാ​ലേ​ന്ദു പ്ര​കാ​ശി​നെ​യും (ഡെ​റാ​ഡൂ​ൺ) അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മാ​ന​വീ​യം​വീ​ഥി സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​വീ​യം​വീ​ഥി​യി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ന​വീ​യം സൗ​ഹൃ​ദ​സ​ദ​സി​ൽ അ​ഡ്വ. എ. ​എ. റ​ഷീ​ദ് അ​ധ്യ​ക്ഷ​നായി.


എം.​എ. ബേ​ബി, ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി, ബോ​സ് കൃ​ഷ്ണ​മാ​ചാ​രി, പ്ര​ദീ​പ് പ​ന​ങ്ങാ​ട്, അ​ജി​ത്ത് മാ​ന​വീ​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി. ​രാ​ജ്മോ​ഹ​ൻ സ്വാ​ഗ​ത​വും റാ​ഫി പൂ​ക്കോം ന​ന്ദി​യും പ​റ​ഞ്ഞു. മ​നു ത​മ്പി​യു​ടെ ഗ​സ​ലോടെ​യാ​ണ് പ​രി​പാ​ടി​ തുടങ്ങിയത്. മാ​ന​വീ​യം​വീ​ഥി​യു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള "മാ​ന​വീ​യം ച​രി​ത്ര​വ​ഴി​ക​ളും’പ്ര​ദ​ർ​ശി​പ്പി​ച്ചു.