വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി വി​ദ‍്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, April 20, 2024 6:24 AM IST
പാ​റ​ശാ​ല: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി വി​ദ‍്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​റ​ശാ​ല ചെ​റു​വാ​ര​ക്കോ​ണം കി​ണ​റ്റു​മു​ക്ക് ക​ല്ലു​വി​ള വീ​ട്ടി​ല്‍ ശ്രു​തീ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ദ‍്യാ​ർ​ഥി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും ശേ​ഷം മ​റ്റൊ​രു വി​വാ​ഹം നി​ശ്ച​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തോ​ടെ കേ​സി​ല്‍ നി​ന്നു ഒ​ഴി​വാ​കു​ന്ന​തി​നാ​യി പ്ര​തി നി​ശ്ച​യി​ച്ച വി​വാ​ഹം ഒ​ഴി​വാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വി​ദ്യാ​ര്‍​ഥി​നി​യെ ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ കൊ​ണ്ടു​പോ​യി പ്ര​തി വി​വാ​ഹം ചെ​യ്തി​രു​ന്നു. ശേ​ഷം ര​ണ്ടാ​ഴ് കഴിഞ്ഞ് പ്രതി ജോ​ലി​ക്കെ​ന്ന പേ​രി​ല്‍ ശ്രു​തീ​ഷ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പാ​റ​ശാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​തോ​ടെ ഒ​ളി​വി​ലാ​യി​രു​ന്ന ശ്രു​തീ​ഷി​നെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.