പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
Monday, May 27, 2024 1:37 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് പാ​റ​ശാ​ല ഇ​വാ​ന്‍​സ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

പാ​റ​ശാ​ല എ​സ്ഐ ആ​ര്‍.​ശ്രീ​കു​മാ​ര്‍ കേ​ഡ​റ്റു​ക​ള്‍​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പാ​റ​ശാ​ല ഗ​വ.​വി​എ​ച്ച്എ​സ്എ​സ്, വെ​ള്ള​റ​ട വി​പി​എം എ​ച്ച്എ​സ്, പാ​റ​ശാ​ല ഇ​വാ​ന്‍​സ് എ​ച്ച്എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​ണ് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മി​ക​ച്ച കേ​ഡ​റ്റു​ക​ള്‍​ക്കും, അ​തി​ഥി​ക​ള്‍​ക്കും ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബി​നി​ല്‍ കു​മാ​ര്‍, വെ​ള്ള​റ​ട എ​സ്‌​ഐ സു​ജി​ത് ജി.​നാ​യ​ര്‍, ഇ​വാ​ന്‍​സ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ‍്യാ​പി​ക ആ​ര്‍.​എ​ല്‍.​ബി​ന്ദു, സ്‌​കൂ​ളു​ക​ളു​ടെ യൂ​ണി​റ്റ് സി​പി​ഒ​മാ​രാ​യ ശ്രീ​ഹ​രി, അ​നി​ല്‍, ര​മേ​ശ് കു​മാ​ര്‍, അ​ധ‍്യാ​പ​ക​ര്‍, ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


നെ​ടു​മ​ങ്ങാ​ട്: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ്രോ​ജ​ക്റ്റ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ലിൽ​പ്പെ​ട്ട അ​രു​വി​ക്ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം, അ​രു​വി​ക്ക​ര ഹെ​സ് സ്കൂ​ൾ വി​ഭാ​ഗം, ആ​ര്യ​നാ​ട് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം, എ​സ്എ​ൻ​വി​എ​ച്ച്എ​സ് ഉ​ഴ​മ​ല​ക്ക​ൽ, എ​സ്എ​ൻ വി​എ​ച്എ​സ് ആ​നാ​ട് ജി​വി എ​ച്ച്എ​സ്എ​സ് വെ​ള്ള​നാ​ട്, ജി​വി എ​ച്ച്എ​സ്എ​സ് പ​രു​ത്തി​പ​ള്ളി, സെ​ന്‍റ് സേ​വി​യേ​ഴ്സ് എ​ച്ച്എ​സ്എ​സ് പേ​യാ​ട് എ​ന്നി സ്കൂ​ളു​ക​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ന് കേ​ര​ള ഇ​ൻ​സ്പ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ഹ​ർ​ഷി​ത അ​ട്ട​ല്ലൂരി സ​ല‍്യൂട്ട് സ്വീ​ക​രി​ച്ചു.

മി​ക​ച്ച പ​രേ​ഡ് ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ആ​ർ. പ്ര​താ​പ​ൻ നാ​യ​ർ, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ക​ല, അ​രു​വി​ക്ക​ര സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ലൈ​സാ​ദ് മു​ഹ​മ്മ​ദ്,ആ​ര്യ​നാ​ട് എ​സ്എ​ച്ച്ഒ ദി​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.