ക​ഴ​ക്കൂ​ട്ടം : തീ​ര​ദേ​ശ പാ​ത​യി​ൽ തു​മ്പ വെ​ട്ടു​ത്തു​റ​യ്ക്ക് സ​മീ​പം ഓ​ട്ടോ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

വ​ർ​ക്ക​ല ശ്രീ​നി​വാ​സ​പു​രം റോ​ഡ് വി​ള വീ​ട്ടി​ൽ നാ​ഫി​ല (32 )യാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് അ​ബ്ദു​ൽ ജ​ലാ​ൽ (36), മ​ക​ൾ ദി​യ ഫാ​ത്തി​മ (7), അ​ബ്‌​ദു​ൾ ജ​ലാ​ലി​ന്റെ സ​ഹോ​ദ​രി സ​ജ​ന (23), അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രു ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ജോ​സ് (48),യാ​ത്ര​ക്കാ​രാ​യ ലോ​ഡ് മേ​രി (61) ജി​ഫി​ൻ (19 )നി​ർ​മ​ല (41) ഷേ​ർ​ളി (35) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ക​ഠി​നം​കു​ളം വെ​ട്ടു​ത്തു​റ ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. വ​ർ​ക്ക​ല​യി​ൽ നി​ന്നും അ​ബ്‌​ദു​ൾ ജ​മാ​ലും കു​ടും​ബ​വും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.