വ​ലി​യ​തു​റ: ആ​ക്കു​ളം പാ​ല​ത്തി​ന​ടി​യി​ല്‍ വീ​ണു പ​രി​ക്കേ​റ്റു കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​ളെ ഫ​യ​ര്‍ ഫോ​ഴ്‌​സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.50 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം.

ക​രി​ക്ക​കം പു​ന്ന​ക​തോ​പ്പ് സ്വ​ദേ​ശി ന​സീ​റി​നെ (43)യാ​ണ് ആ​ക്കു​ളം പാ​ല​ത്തി​ന​ടി​യി​ല്‍ കാ​യ​ലി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ സ​മീ​പ​വാ​സി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ ചാ​ക്ക ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രെ​ത്തി ക​യ​റും വ​ല​യും ഉ​പ​യോ​ഗി​ച്ച് ന​സീ​റി​നെ കാ​യ​ലി​ല്‍ നി​ന്ന് ക​ര​യ്ക്ക് ക​യ​റ്റി. ഉ​ട​ൻ​ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ആം​ബു​ല​ന്‍​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ല്‍ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലു​ട​നീ​ളം സാ​ര​മാ​യ പ​രി​ക്കേ​ല്‍​ക്കു​ക​യു​ണ്ടാ​യി. പാ​ല​ത്തി​ല്‍ നി​ന്നും ഏ​ക​ദേ​ശം 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​യ്ക്കാ​ണ് ന​സീ​ര്‍ വീ​ണ​ത്.

വീ​ഴാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. ചാ​ക്ക നി​ല​യ​ത്തി​ല്‍ നി​ന്നും എ​ഫ്ആ​ര്‍​ഒ​മാ​രാ​യ ശ​ര​ത് , ആ​കാ​ശ് , അ​ന്‍​സീം , റോ​ഷ​ന്‍ , ഷെ​റി​ന്‍ , ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍​മാ​രാ​യ ഹാ​പ്പി​മോ​ന്‍ , ഷി​ബു​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.