വി​ഴി​ഞ്ഞം : മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച വെ​യ്ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​രി​സ്ഥി​തി ആ​ഘാ​ത​വും മു​ന്നി​ൽ ക​ണ്ട് നി​ല​നി​ല്പി​നും വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ .

സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് വെ​ള്ളാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ര നൂ​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ചാ​ൽ ബോ​ർ​ഡി​ന്‍റെ വ​ള​ർ​ച്ച​യും മ​ലി​നീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ​വും അ​ഭി​മാ​ന​ക​ര​മാ​യി മു​ന്നേ​റി​യി​ട്ടു​ണ്ടെ​ന്നും പ്ര​കൃ​തി​യ്ക്ക് ഒ​രി​ക്ക​ലും കോ​ട്ടം ത​ട്ടാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ബോ​ർ​ഡി​ന് ഇ​നി​യും ക​ഴി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. മ​ന്ത്രി എം.​ബി രാ​ജേ​ഷ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് വെ​ബ് പോ​ർ​ട്ട​ൽ , ജ​ല- വാ​യു ഗു​ണ​നി​ല​വാ​ര ഡ​യ​റ​ക്ട​റി എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ ജി. ​മു​ര​ളീ​ധ​ര​നും, ഓ​ൺ​ലൈ​ൻ വെ​ഹി​ക്കി​ൾ ട്രാ​ക്കിം​ഗ് വെ​ബ് പോ​ർ​ട്ട​ൽ , പ​രി​സ്ഥി​തി വാ​ർ​ത്ത, ല​ഘു​പ​ത്രി​ക എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം പ​രി​സ്ഥി​തി - വി​വ​ര സ​ങ്കേ​തി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​റും നി​ർ​വ​ഹി​ച്ചു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​ശ്രീ​ക​ല സ്വാ​ഗ​ത​വും മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ. ​ഷീ​ല ന​ന്ദി​യും പ​റ​ഞ്ഞു.