തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി ക്ലാ​സ് കു​ട്ടി​ക​ൾ ശ​നി​യാ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടെ 220 ദി​വ​സം സ്കൂ​ളി​ലെ​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ന​യം അ​ശാ​സ്ത്രീ​യ​വും കു​ട്ടി​ക​ളി​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം.​പി.

കെപിഎ​സ്ടിഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ജി​ഇ ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ശാ​സ്ത്രീ​യ​പ​ഠ​നം ന​ട​ത്താ​തെ​യും കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കാ​തെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.

പ്ര​ഥ​മാ​ധ്യാ​പ​ക​രി​ല്ലാ​തെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്നു. ഉ​ച്ച​ഭ​ക്ഷ​ഭ​ക്ഷ​ണ​ത്തു​ക വെ​ട്ടി​ക്കു​റ​ച്ച് വി​ദ്യാ​ല​യ​ങ്ങ​ളെ സാ​ന്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൽ മ​ജീ​ദ് അധ‍്യക്ഷത വ​ഹി​ച്ചു. എഐപിടിഎ​ഫ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​ഹ​രി​ഗോ​വി​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ അ​ര​വി​ന്ദ​ൻ, ട്ര​ഷ​റ​ർ വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.