തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര സി​റി​യ​ൻ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ തി​രു​നാ​ളിന് നാളെ കൊടിയേറും. സ​മാ​പ​ന​ദി​വ​സ​മാ​യ 23 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യും സു​വ​ർ​ണ ജൂ​ബി​ലി ഒ​രു​ക്ക പ്രാ​ർ​ഥ​ന ഉ​ദ്ഘാ​ട​ന​വും ആ​ന്‍റ​ണി സി​ൽ​വാ​നോ​സ് മെ​ത്ര​പ്പോ​ലി​ത്താ​യ്ക്ക് സ്വീ​ക​ര​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ​ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റി​ന് ഫാ. ​വ​ർ​ഗീ​സ് പു​ല്ലു​വി​ള തെ​ക്കേ​ത് കാ​ർ​മി​ത്വം വ​ഹി​ക്കും. 14,15 തി​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ​ന​മ​സ്കാ​ര​വും വി​ശു​ദ്ധ അ​ന്തോ​ണി​യ​സി​ന്‍റെ നെ​വേ​ന​യും ന​ട​ക്കും.

16 ന് ​വൈ​കു​ന്നേ​രം 4.30 ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും വി​ശു​ദ്ധ അ​ന്തോ​ണി​യ​സി​ന്‍റെ നെ​വേ​ന​യ്ക്കും തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ക​യ്യാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ൻ ആ​യി​രി​ക്കും.

17 മു​ത​ൽ 20 വ​രെ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ​ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ഫാ. ​ബോ​സ്കോ മോ​ഹ​ൻ, ഫാ. ​ഗോ​ഡ് ജോ​യി, ഫാ. ​വ​ർ​ഗീ​സ് മ​ല​യി​ൽ, ഫാ. ​ഡാ​നി​യേ​ൽ പാ​ല​കു​ഴി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​യി​രി​ക്കും. 21 ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ​യും ന​ട​ത്ത​പ്പെ​ടും.

ഫാ.​സാ​മു​വേ​ൽ തോ​ണ്ടു​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 22 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യ​ന​മ​സ്കാ​ര​വും വി​ശു​ദ്ധ​കു​ർ​ബാ​ന​യും വി​ശു​ദ്ധ അ​ന്തോ​ണി​യോ​സി​ന്‍റെ നെ​വേ​ന​യു​ടെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഭ​ക്ത​സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​ന​വും തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശി​ല​ന കാ​ര്യ​ല​യ ഡ​യ​റ​ക്ട​ർ ഫാ. ​കോ​ശി ചി​റ​ക്ക​രോ​ട് വ​ഹി​ക്കും.

23 ന് ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും ബി​ഷ​പ്പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സി​ന് സ്വീ​ക​ര​ണ​വും തു​ട​ർ​ന്നു തി​രു​നാ​ൾ കു​ർ​ബാ​ന​യും സു​വ​ർ​ണ​ജൂ​ബി​ലി ഒ​രു​ക്ക പ്രാ​ർ​ഥ​ന പ്ര​കാ​ശ​ന​വും സ​മൂ​ഹ​വി​രു​ന്നും ന​ട​ക്കും.