തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള മ​ദ്യ വി​മോ​ച​ന മ​ഹാ സ​ഖ്യം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ഉ​പ്പ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി. ഗു​ജ​റാ​ത്തി​ലെ ദ​ണ്ഡി ക​ട​പ്പു​റ​ത്തു നി​ന്ന് കൊ​ണ്ടു​വ​ന്ന ഉ​പ്പ് വെ​ള്ളം കു​റു​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ്പ് നി​ര്‍​മി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ടി. ​ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ് സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണ​ത്തി​ലേ​റു​മ്പോ​ള്‍ സം​സ്ഥാ​ന​ത്ത് മ​ദ്യ​നി​രോ​ധ​നം കൊ​ണ്ടു​വ​രു​മെ​ന്നു പ​റ​ഞ്ഞ ഇ​ട​തു സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ബാ​റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും, ഉ​ട​മ​ക​ളെ കൂ​ട്ടു​പ്പി​ടി​ച്ച് ലാ​ഭം സൃ​ഷ്ടി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പു​തി​യ മ​ദ്യ​ന​യ​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ന്ദീ​പ് മു​രി​ക്കും​ത​റ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ക​ട​കം​പ​ള്ളി ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.