ജില്ലാ സഹ. ബാങ്കുകള്‍ പുന:സ്ഥാപിക്കണം: അഡ്വ. വിന്‍സന്റ് എംഎല്‍എ
1429050
Thursday, June 13, 2024 6:32 AM IST
വെള്ളറട: കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ന് നേരിടുന്ന പ്രതിസന്ധിപരി ഹരിക്കുന്നതിന് ജില്ലാ സഹകരണ ബാങ്കുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് അഡ്വ. വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു.
മാരായാമുട്ടം സര്‍വീസ് സഹകരണബാങ്കിന്റെ 99-ാം വാര്‍ഷികവും നൂറാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് എം .എസ്.പാര്‍വതിയുടെ അധ്യക്ഷതയില്‍ നടന്ന ആഘോഷ യോഗത്തില്‍ ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു.
ബിഷപ് ഡോ. ജോര്‍ജ് ഈപ്പന് അനുഗ്രഹ പ്രഭാഷണം നടത്തി. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്. ബാങ്ക് മുന്‍ പ്രസിഡന്റ് എം .എസ്.അനില്‍. പഞ്ചായത്ത് അംഗം കാക്കണം മധു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള.
യൂത്ത് കോണ്‍ഗ്രസ് പെരുംങ്കടവിള മണ്ഡലം പ്രസിഡന്റ് അരുവിപ്പുറം കൃഷ്ണകുമാര്‍. സി .എസ്.അയ്യപ്പന്‍പിള്ള. ശശിധരന്‍നായര്‍, കോട്ടയ്ക്കല്‍ മധു. ചന്ദ്രശേഖരന്‍നായര്‍. കാക്കണം ബാബു. മണ്ണൂര്ഗോപന്. ശ്രീകുമാര്‍. അഡ്വ ശരണ്യവാര്യര്, സുഗീത, സിന്ധു, മണ്ണൂര്‍ ശ്രീകുമാര്‍. തത്തിയൂര് സുഗതന്, അയിരൂര്ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.