ഗോകുലം ഗോപാലന് പ്രതിഭാ പുരസ്കാരം
1429054
Thursday, June 13, 2024 6:32 AM IST
വെഞ്ഞാറമൂട് : ദീർഘകാലം പൊതുപ്രവർത്തകനും പഞ്ചായത്ത് അംഗവും വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന കെ. സോമന്റെ സ്മരണയ്ക്കായി വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 2024 ലെ പ്രതിഭാ പുരസ്കാരത്തിന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ തെരഞ്ഞെടുത്തു.
കേരളത്തിന്റെ വ്യാവസായിക പുരോഗതിയിലെ മികച്ച പങ്കാളിത്തവും വെഞ്ഞാറമൂട് ഗ്രാമീണജനതയ്ക്ക് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് നൽകിയ തൊഴിലവസരങ്ങളും ആണ് പുരസ്കാരത്തിനായി പരിഗണിച്ചത്. 25001 രൂപയും, പ്രശസ്തിപത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ബാങ്കിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് 15ന് വൈകിട്ട് മൂന്നിന് വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരദാനം നിർവഹിക്കും.
അഡ്വ. ഡി. കെ. മുരളി എംഎൽഎ അധ്യക്ഷനാകും. ബാങ്ക് പ്രസിഡന്റ് എം.എം.റൈസ് , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഷീലാ കുമാരി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.