പൂഴിക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ തിരുനാളിന് കൊടിയേറി
1429055
Thursday, June 13, 2024 6:32 AM IST
പൂഴിക്കുന്ന് : പൂഴിക്കുന്ന് സെന്റ് ആന്റണീസ് ഇടവക തിരുനാളിന് കൊടിയേറി. വി. അന്തോണീസിന്റെ തിരുനാൾ സ്മരണ ദിനമായ ഇന്നു വൈകുന്നേരം 5.30ന് ജപമാല, ലിറ്റിനി, നൊവേന. 6.30ന് സമൂഹദിവ്യബലി. മുഖ്യകാർമികൻ കിള്ളിപ്പാലം ഇടവക വികാരി ഫാ. എം. ശാന്തപ്പൻ.
ചാവടിമുക്ക് ഇടവക വികാരി ഫാ. ആർ. റോഷൻ വചന പ്രഘോഷണം നടത്തും.
നാളെ വൈകുന്നേരം 5.30ന് ജപമാല, ലിറ്റിനി, നൊവേന. 6.30ന് സമൂഹദിവ്യബലി മുഖ്യകാർമികൻ ലൂർദ്പുരം ഇടവക വികാരി ഫാ. ജെ. പ്രദീപ്. ഫാ. ദീപു ക്രിസ്റ്റഫർ വചന പ്രഘോഷണം നടത്തും.
തുടർന്ന് ബിസിസി യൂണിറ്റുകളുടെ കലാവിരുന്ന് ഉണ്ടായിരിക്കും. 15ന് രാവിലെ ആറിനു ദിവ്യബലി. വൈകുന്നേരം 4.30ന് ജപമാല, ലിറ്റിനി, നൊവേന. 5.30ന് സന്ധ്യാവന്ദന പ്രാർഥന. മുഖ്യകാർമികൻ ലിഫ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ ബൈജു. ഫാ. ലാൽബിൻ സൂസൈ വചന പ്രഘോഷണം നടത്തും.
തുടർന്ന് ചപ്രപ്രദക്ഷിണം. 16ന് രാവിലെ 10ന് ജപമാല. 10.30ന് സൗഘോഷമായ തിരുനാൾ ദിവ്യബലി. മുഖ്യകാർമികൻ തിരുവനന്തപുരം അതിരൂപതാ അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്യം. കൊർഎൽസിസി പ്ലാനിംഗ് ബോർഡ് കോർഡിനേറ്റർ മോണ്‍. ജയിംസ് കുലാസ് വചനപ്രഘോഷണം നടത്തും. തുടർന്ന് സ്നേഹവിരുന്ന്.