പാറശാലയിലെ "ടേക്ക് എ ബ്രേക്ക്' മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി
1429056
Thursday, June 13, 2024 6:32 AM IST
പാറശാല: യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നടത്താൻ കഴിയാതെ പാറശാലയിലെ ടേക്ക് എ ബ്രേക്ക് . ഇതോടെ പാറശാലയിലെ വഴിയിടം പൂട്ടി. പാറശാല ജംഗ്ഷനിലാണ് യാത്രികരുടെ ദുരിതം.
ദേശീയപാതയോരത്തെ പാറശാല ടൗണ്‍ വാര്‍ഡിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രമാണ് മുന്നറിയിപ്പുക്കൾ ഒന്നുമില്ലാതെ പൂട്ടിയത്. വഴിയാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാനമെമ്പാടും നടപ്പിലാക്കിയ പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്.
ദുര്‍ഗന്ധം വമിക്കുന്ന ശുചിമുറികൾ നവീകരിച്ചാണ് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രം നിര്‍മിച്ചത് .
കരാറുകാരെ ഏല്‍പ്പിച്ചായിരുന്നു പ്രവര്‍ത്തനം. പാറശാല പോസ്റ്റോഫീസ് ജംഗ്ഷനിലെത്തുന്ന യാത്രക്കാരും പ്രദേശത്തെ വ്യാപാരികളും ഉപയോഗിച്ചിരുന്ന വഴിയിടമാണ് ഇപ്പോൾ പൂട്ടിയത്.