കാറ്റിലും മഴയിലും പനച്ചമുട്ടല് വ്യാപക നാശനഷ്ടം
1429057
Thursday, June 13, 2024 6:38 AM IST
വെള്ളറട: ഇന്നലെ ഉച്ചയോടെ ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. പനച്ചമൂട് ലക്ഷംവീട് കോളനിയില്‍ പഞ്ചായത്ത് അംഗം ഷാമിന്റെ വീടിന് പുറത്തേക്ക് സമീപ പുരയിടത്തുനിന്ന മരം കടപുഴകി വീണു. മരം വീണതോടെ വീടിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകള്‍ പൊട്ടി ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
പ്രദേശത്തെ മറ്റ് വീടുകളിലും സമാനമായ രീതിയിൽ അപകടം നടന്നു. ചിലയിടങ്ങളിൽ വൈദ്യുതി ലൈനിന്റെ പുറത്തുകൂടെ മരംവീണു വൈദ്യുത ബന്ധം തകരാറിലായി. കെഎസ്ഇബി ജീവനക്കാര്‍ എത്തി മരം മുറിച്ച് മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്.