പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഐ നേതാവ് അറസ്റ്റിൽ
1429058
Thursday, June 13, 2024 6:38 AM IST
വെള്ളറട: സ്പെഷ്യല്‍ ടൂഷൻ പഠിക്കാൻ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവ് അറസ്റ്റിൽ.
സിപിഐ കള്ളിക്കാട് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രന്(41)ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചൈല്‍ഡ് ലൈനില്‍ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.