സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: ജോയിന്റ് കൗൺസിൽ
1429061
Thursday, June 13, 2024 6:38 AM IST
പാറശാല : സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും മുടങ്ങിക്കിടക്കുന്ന പത്തൊമ്പത് ശതമാനം ക്ഷാമബത്തയും, താത്ക്കാലികമായി മരവിപ്പിച്ച സറണ്ടറും അനുവദിക്കണമെന്നും, പന്ത്രണ്ടാം ശമ്പളക്കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ പാറശാല മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
പാറശാല ജയമഹേശ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്.സിന്ധു ഉദ്ഘാടനം ചെയ്തു. പാറശാല മേഖലാ പ്രസിഡന്റ് സജുകുമാര്‍ അധ്യക്ഷത വഹിച്ചു.
സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജികുമാര്‍,ഒ.വി. ദീപ , ചന്ദിനി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ക്രിസ്റ്റോര്‍ ദീപക് -സെക്രട്ടറി, പ്രവീണ്‍ കുമാര്‍ -പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.