പ്രാദേശിക മാധ്യമ പുരസ്കാരം വിതരണം ചെയ്തു
1429062
Thursday, June 13, 2024 6:38 AM IST
നെടുമങ്ങാട്: മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് മുനിസിപ്പൽ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്താം കല്ലിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ പ്രാദേശിക മാധ്യമ പുരസ്കാര വിതരണവും, വിദ്യാഭ്യാസ അനുമോദന ചടങ്ങും പി .ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു .
നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എച്ച്.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. കണിയാപുരം ഹലീം, എസ്.എ .വാഹിദ്, കന്യാകുളങ്ങര ഷാജഹാൻ, കുന്നുംപുറം അഷറഫ്, എസ്എഫ്എസ്എ തങ്ങൾ, പുലിപ്പാറ യൂസഫ്, ഫറാസ് മാറ്റപ്പള്ളി, സലിം, പീരു മുഹമ്മദ്, ഷിയാസ് പേരുമല, മുനീർ വാളിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.