സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍
1430681
Friday, June 21, 2024 10:40 PM IST
വെള്ളറട: സൗദിയില്‍ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആനാവൂര്‍ മേക്കുംകര വല്ലായത്ത് കോണം സുരേഷിനെയാണ് (39) ഖമീസ് മുശൈത്തില്‍ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരുന്നാള്‍ രാത്രിയില്‍ കൂടെ താമസിക്കുന്നവര്‍ പുറത്ത് പോയിരുന്നു. തൊട്ടടുത്ത ദിവസം വൈകീട്ട് ഇവര്‍ തിരിച്ചെത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.
ഖമീസില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. താമസരേഖ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ കഴിയുകയായിരുന്നു. ഭാര്യ: രാഖി. മക്കള്‍: സുഖൈഷ് (18), സുഖൈന (13).