വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റില്‍
1430850
Saturday, June 22, 2024 6:22 AM IST
വലിയതുറ: ആധാര്‍ കാര്‍ഡ് വ്യാജമായി സംഘടിപ്പിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കി വിദേശത്തേയ്ക്ക് പോകാന്‍ എത്തിയ ബംഗ്ലാദേശി പൗരനെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി വലിയതുറ പോലീസിന് കൈമാറി.
ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഹുസൈന് മൊല്ല (31) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഹസന് എന്ന പേരില്‍ ബെംഗളൂരുവിലുളള വിലാസത്തില്‍ ആധാര്‍ കാര്‍ഡ് വ്യാജമായി സംഘടിപ്പിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കുകയും അത് ഉപയോഗിച്ച് ഷാര്‍ജയിലേയ്ക്ക് പോകുന്നതിനായി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
എമിഗ്രേഷന്‍ വിഭാഗത്തില്‍ അധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പാസ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.