ലോക നിലവാരത്തിലുള്ള ആധൂനിക വിദ്യാഭ്യാസം കേരളത്തില്‍ സാധ്യമാക്കും: മന്ത്രി പി.രാജീവ്
1430851
Saturday, June 22, 2024 6:22 AM IST
പാറശാല: ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളെ ആകര്ഷികതരത്തിലുള്ള ആധുനിക നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം കേരളത്തില്‍ സാധ്യമാക്കുമെന്ന് മന്ത്രി പി .രാജീവ് പറഞ്ഞു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അക്ഷര സുകൃതം പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള ആറ് പഞ്ചായത്തുകളിലെ സ്കൂളുകളില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരം താമസക്കാരും ബ്ലോക്കിന് പുറത്തുള്ള സ്ക്കൂളുകളില്‍ പഠിച്ച് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും കലാ-കായിക രംഗത്ത് മികവ് തെളിയിച്ചവരെയും ആദരിക്കുന്ന ചടങ്ങാണ് അക്ഷര സുകൃതം.
ആയിരത്തിലധികം കുട്ടികളെയാണ് ചടങ്ങില്‍ ആദരിച്ചത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുടര്‍ച്ചയായി വളരെ വിജയകരമായി തന്നെ ഈ പരിപാടി നടത്തിവരുന്നു.
സംഗീതജ്ഞ പ്രഫ. പാറശാല ബി .പൊന്നമ്മാളിന്റെ പേരിലുള്ള നാലാമത് സംഗീത പുരസ്കാരം ഗായകന് പന്തളം ബാലന് മന്ത്രി സമ്മാനിച്ചു. പാറശാല ജിഎസ് കണ്വന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ സി.കെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു . കെ.ആന്‍സലന്‍ എംഎല്‍എ മുഖ്യ അതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ്.കെ .ബെന്‍ ഡാര്വിന്, കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മനേജര്‍ എസ്.ശരവണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .അല്‍വേഡിസ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം തുടങ്ങിയവർ പ്രസംഗിച്ചു.