വാറ്റ് ചാരായം സൂക്ഷിച്ചയാൾ അറസ്റ്റിൽ
1430854
Saturday, June 22, 2024 6:27 AM IST
പാലോട് : തമിഴ്നാട് മദ്യ ദുരന്തന്തിന്റെ പശ്ചാത്തലത്തിൽ എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം നന്ദിയോട്, അലമ്പാറ, തോട്ടുമുക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വാറ്റ് ചാരായം കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിനു പാലോട് തോട്ടുംപുറത്തു പുത്തൻവീട്ടിൽ ബൈജു(50) വിനെ എക്സൈസ് അറസ്റ്റ് ചെയ്തു .
നന്ദിയോട് കള്ളിപ്പറയിൽ കച്ചവട സ്ഥാപനം നടത്തുന്ന ബൈജു പലതവണ ലഹരിപദാർഥങ്ങൾ സ്കൂൾ കുട്ടികൾക്ക് വിറ്റതിന് പിടിയിലായിട്ടുണ്ട്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എസ്.ബിജു ,
പ്രിവന്റീവ് ഓഫീസർ( ഗ്രേഡ്) മാരായ നജിമുദ്ദീൻ, പ്രശാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി തുടങ്ങിയവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.