കഴക്കൂട്ടം സൈനിക സ്കൂളിനു ഡിജിറ്റൽ ലേണിംഗ് ഹബ് സംഭാവന ചെയ്ത് യുഎസ്ടി
1430855
Saturday, June 22, 2024 6:27 AM IST
തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി, തങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി സംരംഭങ്ങളുടെ ഭാഗമായി കഴക്കൂട്ടം സൈനിക സ്കൂളിൽ ഡിജിറ്റൽ ലേണിംഗ് ഹബ് സ്ഥാപിച്ചു. സൈനിക സ്കൂളിലെ പുതിയ ഡിജിറ്റൽ ലേണിംഗ് ഹബ്ബിന് ആവശ്യമായ 40 ഡെസ്ക്ടോപ്പ് കന്പ്യൂട്ടറുകൾ, യുപിഎസ്, ഫർണിച്ചറുകൾ എന്നിവ കന്പനി സംഭാവന ചെയ്തു.
കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ശ്രമത്തിൽ യുഎസ്ടി വിവിധ പരിപാടികളാണ് നടത്തിവരുന്നതെന്നു യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു. കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ ഡിജിറ്റൽ ലേണിംഗ് ഹബ് സ്ഥാപിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഫലം കൊണ്ടിരിക്കുകയാണ്.
വിദ്യാർഥികൾക്ക് ഞങ്ങളുടെ ഈ സിഎസ്ആർ പരിപാടിയുടെ പൂർണ പ്രയോജനം ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം, കേരളത്തിലെ ഏറ്റവും വലിയ ഐടി തൊഴിൽദാതാവായ യുഎസ്ടി കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മുന്നോട്ട് വന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നു കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ പറഞ്ഞു.