അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
1430856
Saturday, June 22, 2024 6:27 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ യോഗാദിനത്തിന്റെയും മ്യൂസിക് ദിനത്തിന്റെയും ഉദ്ഘാടനം പിന്നണി ഗായകൻ മണക്കാട് ഗോപൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സ്വയത്തിനും സമൂഹത്തിനും വേണ്ടിയുള്ളതാണ് യോഗ എന്ന സന്ദേശത്തെ മുൻനിർത്തി യോഗ യൂണിവേർസിറ്റി ഡയറക്ടർ ആർ.വി. അനീഷ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ സ്കൂൾ കലോത്സവത്തിന്റെ ലോഗോ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ ഫാ. സേവ്യർ അന്പാട്ട് സിഎംഐ ചടങ്ങിന് ആശംസഅർപ്പിച്ചു. ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ, അക്കാഡമിക് കോ-ഓർഡിനേറ്റർ ജയാജേക്കബ് കോശി എന്നിവർ സന്നിഹിതരായിരുന്നു.
നെടുവേലി : പിയർ പോൾ പബ്ലിക് സ്കൂളിൽ യോഗാ ദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജി വർഗീസും അധ്യാപിക പ്രതിനിധി അർച്ചനയും കുട്ടികൾക്ക് യോഗദിന സന്ദേശം നൽകി.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്ത് യോഗാവതരണം നടത്തി. യോഗദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചു കൊണ്ട് കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. യോഗാദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം കാമ്പസിൽ സംഘടിപ്പിച്ചു.
നെടുമങ്ങാട് : ആനാട് പഞ്ചായത്തും ആനാട് ഗവ.ആയുർവേദ ആശുപത്രിയും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ഏരിയയും, ആനാട് എസ്എൻവിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി 10- മത് അന്താരാഷ്ട്ര യോഗദിനചാരണം വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചു.
ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ വി .ജെ സെബി സ്വാഗതം പറഞ്ഞു.
യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനം വിതരണം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് സ്ഥാപത്തിലെ ഹൗസ് സർജൻസ് ജീവനക്കാർ യോഗ ഡാൻസ് അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലീലാമ്മ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, ആശുപത്രി വികസന അംഗങ്ങളായ പദ്മകുമാർ, ഹരിദാസ്, മുരളീധരൻ നായർ, വഞ്ചുവം ഷറഫ്, വാർഡ് മെമ്പർ കവിതപ്രവീൺ, നിമ്മി , ഡോ. അനീഷ് ,ഡോക്ടർ അപർണ, ഡോ. പൂർണിമ, ഡോ.വിഷ്ണു മോഹൻ എന്നിവർ പ്രസംഗിച്ചു.
നെടുമങ്ങാട്: പത്താമത് അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് യോഗ പ്രകടനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .ഹരികേശൻ നായർ അധ്യക്ഷത വഹിച്ചു.
ആയുർവേദ ഡോ. റെസ്നി ഷാനിയാസ് സ്വാഗതം പറഞ്ഞു . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ,കൗൺസിലർമാരായ സിന്ധു കൃഷ്ണകുമാർ,ശ്യാമള, സജിത എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട് : യോഗദിനത്തിന്റെ ഭാഗമായി നഗരസഭ ജീവനക്കാർക്ക് യോഗ പരിശീലനം നൽകി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. യോഗ മെഡിക്കൽ ഓഫീസർ ഡോ .എസ്.സുബി,നിഷാന്ത്എന്നിവർ ക്ലാസ് എടുത്തു.
നെടുമങ്ങാട്: യോഗദിനത്തിന്റെ ഭാഗമായി കരിപ്പൂര്‍ ഹൈസ്കൂളിൽ നടന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻജിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി നിർവഹിച്ചു.
ബിജി എസ് നായർ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ബീന സ്വാഗതം പറഞ്ഞു . ഡോ എസ്.സുബി, നിഷാന്ത് എന്നിവർ യോഗ ക്ലാസുകൾ എടുത്തു.
വലിയതുറ: രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. വിമാനത്താവളത്തിലെ ജീവനക്കാരും സിഐഎസ്എഫ് ഉള്‍പ്പെടെയുളള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനാചരണം നടത്തി . പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ നടന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ .ബെന്‍ ഡാര്വിന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിം കമ്മറ്റി ചെയര്പേഴ്സന് വിനിത കുമാരി അധ്യക്ഷത വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.രാഹില്‍ ആര്. നാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.ബിജു. അനില്‍ കുമാര്‍, എ.ശശിധരന് നായര്‍, ദീപ, ജീതു പ്രസന്നന്, സെലിന് മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.