ഇരിഞ്ചയം പള്ളിവിള പട്ടമം റോഡ് ശോച്യാവസ്ഥയിൽ
1430857
Saturday, June 22, 2024 6:27 AM IST
നെടുമങ്ങാട്: നഗരസഭയിലെ ഇരിഞ്ചയം പള്ളിവിള പട്ടമം റോഡ് ശോച്യാവസ്ഥയിൽ. പതിറ്റാണ്ടുകളായി റോഡിനു ശാപമോക്ഷം ഇല്ലെന്ന് നാട്ടുകാർ. സ്കൂൾ തുറന്നപ്പോൾ കുട്ടികളടക്കം വളരെ ദുരിതത്തിലാണെന്ന് രക്ഷിതാക്കൾ പറയുന്നു.
റോഡിനു സമൂപം കാടുകയറി കിടക്കുന്നതിനാൽ നിരവധി വിഷപാമ്പുകൾ ഉള്ള വഴിയിൽ അതിസഹസികമായിട്ടാണ് കുട്ടികൾ നടന്നു പോകുന്നത്. സമീപത്തെ ആശുപത്രി, ബാങ്ക്,എന്നിവിടങ്ങളിൽ പോകാൻ ബസ് കയറാൻ പൂവത്തൂരിൽ എത്താൻ കാൽ നടയാത്ര ചെയ്യുന്നതും ഈ റോഡിലൂടെയാണ് .
മാറിമാറി വരുന്ന ജനപ്രതിനിധികളുടെ ഇലക്ഷനിലെ പ്രധാന വാഗ്ദാനം റോഡിന്റെ ശോച്യായാവസ്ഥ പരിഹരിക്കും എന്നതാണ്. നാളിതുവരെ അത് നടന്നിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.