എട്ടാംക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍
1430873
Saturday, June 22, 2024 10:33 PM IST
വെള്ളറട: എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്തി. കോവില്ലൂര്‍ അമ്പലത്തില്‍ അരുളാനന്ദ കുമാറിന്റെയും ഷൈനിയുടെയും മകന് അബിലേഷ് കുമാര്‍ (13) ണ് മരിച്ചത്. വാഴിച്ചല്‍ ഓക്സീലിയം സ്ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്.
ജനല്‍കമ്പിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം. കൈകള്‍ പുറക് വശത്ത് തോര്‍ത്ത് ഉപയോഗിച്ച് ബന്ധിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും മീന്‍ വാങ്ങാന്‍ ചന്തയിലെക്കു പോയി മടങ്ങിയെത്തിയ മുത്തച്ഛന് സത്യരാജാണ് കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടുകാരെ അറിയച്ചത്.
മാതാവ് ഷൈനി മണലി പള്ളിയില്‍ പോയിരിക്കുകയായിരുന്നു. പിതാവ് അരുളാനന്ദ കുമാറും വീട്ടില്‍ ഇല്ലായിരുന്നു. വെള്ളറട പോലീസെത്തി പരിശോധന നടത്തി. മൃതദ്ദേഹം പോസ്റ്റു മോര്‍ട്ടത്തിനയച്ചു.