മദ്യം വാങ്ങി നല്‍കിയില്ല: സുഹൃത്തുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
1431050
Sunday, June 23, 2024 6:18 AM IST
മെഡിക്കല്‍കോളജ്: മദ്യം വാങ്ങി നല്‍കാത്തതിലുള്ള വിരോധത്തെതുടർന്ന് സുഹൃത്തുക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. മെഡിക്കല്‍കോളജ് കിഴങ്ങുവിള വീട്ടില്‍ പപ്പന് സുരേഷ് എന്നുവിളിക്കുന്ന സുരേഷ് (47) ആണ് പിടിയിലായത്.
ഈമാസം 16ന് മെഡിക്കല്‍കോളജ് എസിആര്‍ ലാബിനു മുന്‍വശത്തെ ആംബുലന്‍സ് പാര്ക്കിന് സമീപമാണ് സംഭവം.
ലാബില്‍ പരിശോധനയ്ക്കെത്തിയ ശിവകുമാറിനെയും ഇയാളുടെ സുഹൃത്തുക്കളായ ഷാജി, സതീഷ് എന്നിവരെയുമാണ് വിരോധത്താല്‍ സുരേഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മൂവരും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.