125 വര്‍ഷത്തിന്റെ നിറവില്‍ മൈലച്ചല് ഹയര്‍സെക്കൻഡറി സ്കൂള്‍
1431060
Sunday, June 23, 2024 6:23 AM IST
വെള്ളറട: പാറശാല നിയോജക മണ്ഡലത്തിലെ ഒറ്റശേഖരമംഗലം മൈലച്ചല് ഹയര്‍സെക്കൻഡറി സ്കൂളിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. സ്കൂളിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നടത്തി.
സാക്ഷരതയിലും വിദ്യാഭ്യാസ വികസനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകശ്രദ്ധ നേടിയതാണെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നല്കിയ മുന്‍ഗണന ഏറെ ശ്രദ്ധേയമാണ്. എല്ലാ സാമൂഹികസാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും ഉള്‍ക്കൊള്ളുന്നതിനും സമത്വത്തിനും കേരള മോഡല്‍ ശക്തമായ ഊന്നലാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അന്‍സജിത റസല്‍ മറ്റ് ജനപ്രതിനിധികള്‍,
സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.ആര്. സുപ്രിയ , പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ യു.എസ്.ഷൈല, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.സുജാറാണി, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവരും പങ്കടുത്തു.